Top 5 This Week

Related Posts

മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ; നെജി മൈതീന് സാധ്യത

മൂവാറ്റുപുഴ : യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ച മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തിന് നെജി മൈതീന് ( നെജി ഷാനവാസ്) സാധ്യത. പായിപ്ര ഡിവിഷനിൽ നിന്ന് വിജയിച്ച നെജി മൈതീൻ നിലവിൽ പായിപ്ര പഞ്ചായത്ത്് 12-ാം വാർഡ് മെമ്പറാണ്. ആരോഗ്യ വിദ്യാഭ്യാസ സഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. യൂത്ത് കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി, പേഴയ്ക്കാപ്പിള്ളി വനിതാ സഹകരണ സംഘം പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.

ആയവന ഡിവിഷനിൽനിന്ന് വിജയിച്ച മേഴ്‌സി ജോർജ്, പണ്ടപ്പിള്ളി ഡിവിഷനിൽനിന്ന് വിജയിച്ച ബിന്ദു ജോർജ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മേഴ്‌സി നിലവിൽ ബ്‌ളോക്ക് പഞ്ചായത്ത് അംഗവും ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ബിന്ദു ജോർജ് നിലവിൽ ആരക്കുഴ പഞ്ചായത്ത് മെമ്പറാണ്.

പായിപ്ര പഞ്ചായത്ത് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നെജി മൈതീന് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്്. യൂത്ത് കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി എന്നതും, മൂന്നു ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളുള്ള വലിയ പഞ്ചായത്ത് എന്ന പരിഗണനയും വേണമെന്നാണ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നത്.

14 അംഗ ഭരണ സമിതിയിൽ യു.ഡി.എഫിന് പ്രതിപക്ഷമില്ല. കോൺഗ്രസ് -10, മുസ്ലിം ലീഗ്- 2, കേരളാ കോൺഗ്രസ് – 2 എന്നിങ്ങനെയാണ് കക്ഷിനില. വൈസ്- പ്രസിഡന്റ് സ്ഥാനം ആർക്കെന്നതും തീരുമാനമായിട്ടില്ല. കെ.പി.സി.സി യുടെ മാനദണ്ഡം പുറത്തിറങ്ങിയ ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles